മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്വന്റി-20 ടൂര്‍ണമെന്റിലൂടെയായിരിക്കും ശ്രീയുടെ തിരിച്ചുവരവ്.
മത്സരങ്ങൾ ഡിസംബർ 17 മുതൽ ആലപ്പുഴയിലാണ് നടക്കുക എന്ന് കെസിഎ അറിയിച്ചു. ടൂർണമെന്റിൽ ആറു ടീമുകളാണ് കളിക്കുന്നത്.