നിരവധി കേസ്സുകളിൽ പ്രതിയായ പുൽച്ചാടി ലുതീഷിനെ കാപ്പാ ചുമത്തി നാടുകടത്തി.


കോട്ടയം:മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളുമായ മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബു മകൻ പുൽച്ചാടി എന്നുവിളിക്കുന്ന ലുതീഷിനെ കാപ്പാ ചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.

കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ആയുധം കൈവശം വെയ്ക്കൽ, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രമിനൽ കേസ്സുകളിൽ ഉൾപ്പെട്ട ഇയാൾ സമീപ കാലത്ത് കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ എസ്.ഐയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിലും പ്രതിയാണ്.


أحدث أقدم