നെ​ത​ർ​ല​ൻ​ഡ്സി​ലെ സൗ​ദി എം​ബ​സി​ക്കു നേ​രെ ഭീ​ക​രാ​ക്ര​മ​ണം


ഹേ​ഗ്: നെ​ത​ർ​ല​ൻ​ഡി​ലെ ഹേ​ഗി​ലു​ള്ള സൗ​ദി എം​ബ​സി​ക്ക് നേ​രെ വെ​ടി​വെ​പ്പ്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഹേ​ഗി​ലെ കോ​ന്നിം​ഗി​നെ​ഗ്രാ​ച്ചി​ൽ സ്ഥി​തി​ചെ​യ്യു​ന്ന എം​ബ​സി കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

20 ത​വ​ണ വെ​ടി​വെ​ച്ച​താ​യാ​ണ് ഡ​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് എം​ബ​സി​യു​ടെ സു​ര​ക്ഷ ചു​മ​ത​ല ഡ​ച്ച് സു​ര​ക്ഷാ സേ​ന ഏ​റ്റ​ടു​ത്തു.

വെ​ടി​വ​യ്പി​ൽ കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തെ ഭീ​രു​ത്വം എ​ന്നാ​ണ് സൗ​ദി വി​ശേ​ഷി​പ്പി​ച്ച​ത്.
أحدث أقدم