ബുള്ളറ്റ് ലോറിയിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം.




മലപ്പുറം: ബുള്ളറ്റ് ലോറിയിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. മലപ്പുറം ചേലേമ്പ്രയിൽ ആണ് അപകടം സംഭവിച്ചത്. വേങ്ങര സ്വദേശി കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. 10 ദിവസം മുമ്പാണ് സലാഹുദ്ദീനും ഫാത്തിമ വിവാഹിതരായത്.

സലാഹുദ്ദീൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


أحدث أقدم