യു പിയിൽ വീണ്ടും ബലാത്സംഗം : ആറ് വയസുകാരി കൊല്ലപ്പെട്ടു



ലക്നൗ : ഉത്തർപ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.

 പിലിഭിത്തിലെ ഗ്രാമത്തിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
 വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് കരിമ്പിൻ തോട്ടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ചില ചടങ്ങുകൾ നടന്നിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 
പിന്നീട് ശനിയാഴ്ച രാവിലെ നടന്ന തിരച്ചിലിലാണ് കരിമ്പിൻ തോട്ടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
أحدث أقدم