ചെന്നൈ: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും താനുമായി സമ്പർമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടിരുന്നു.