ബോളിവുഡ് ഹാസ്യ താരം ഭാരതി സിംഗ് അറസ്റ്റിൽ





'മുംബൈ: ബോളിവുഡ് ഹാസ്യ താരം ഭാരതി സിംഗ് അറസ്റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവിലാണ് ഭാരതി സിംഗ് അറസ്റ്റിലാകുന്നത്.
ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഭാരതിയും ഭർത്താവും ഹർഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിയെ നാർകോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളാണ് ഭാരതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകുന്നത്. സിനിമാ ലോകത്ത് വാഴുന്ന ലഹരിമരുന്ന് മാഫിയയെ കുറിച്ചുള്ള അന്വേഷണമാണ് നിലവിൽ ഭാരതിയിലേക്ക് എത്തിയത്.

أحدث أقدم