ആശ്രിത നിയമനം കിട്ടാൻ അച്ഛനെ കൊന്ന മകൻ അറസ്റ്റിൽ




റാഞ്ചി​: അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ആശ്രി​ത നി​യമനമനുസരി​ച്ച്‌ ജോലി ​ലഭി​ക്കാന്‍ ആണ് കൊലപാതകം. ജാര്‍ഖണ്ഡി​ലെ രാംഗഡ് ജി​ല്ലയി​ലാണ് കൊടുംക്രൂരത അരങ്ങേറി​യത്. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സ് ലി​മി​റ്റഡി​ലെ (സി സി എല്‍) സുരക്ഷാ ഉദ്യാേഗസ്ഥനായ കൃഷ്ണറാം എന്ന അമ്ബത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം താമസ സ്ഥലത്തിന് സമീപത്തായാണ് കഴുത്തറുത്ത നിലയില്‍ കൃഷ്ണറാമിന്റെ മൃതദേഹം കണ്ടത്. കഴുത്തറുക്കാൻ  ഉപയോഗിച്ചതെന്ന് കരുതുന്ന ചെറിയ കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. 

Previous Post Next Post