റാഞ്ചി: അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ആശ്രിത നിയമനമനുസരിച്ച് ജോലി ലഭിക്കാന്‍ ആണ് കൊലപാതകം. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിലെ (സി സി എല്‍) സുരക്ഷാ ഉദ്യാേഗസ്ഥനായ കൃഷ്ണറാം എന്ന അമ്ബത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം താമസ സ്ഥലത്തിന് സമീപത്തായാണ് കഴുത്തറുത്ത നിലയില്‍ കൃഷ്ണറാമിന്റെ മൃതദേഹം കണ്ടത്. കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറിയ കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി.