അഭയ കേസ് : മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയത് കേസിൽ നിന്നും രക്ഷപെടാ നെന്ന് പ്രോസിക്യൂഷൻ




തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ച  കേസിൽ നിന്നും രക്ഷപെടാൻ ആയിരുന്നു എന്ന പ്രോസിക്യൂഷൻ.പ്രതി സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്‌തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിടിപ്പിക്കുവാനായി  ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിത് വൈദ്യപരിശോധനയിൽ കണ്ടെത്തുവാൻ കഴിഞ്ഞുയെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പോലീസ് സർജനും പ്രോസിക്യൂഷൻ 29  സാക്ഷിയുമായ ഡോ.രമയും,ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും പ്രോസിക്യൂഷൻ 19  സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടി.


പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപെടുത്തുതാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപെടാൻവേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി.ഇതിന് ആവശ്യമായ ശക്‌തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷൻ വാദം നടത്തി.തിരുവനന്തപുരം സിബിഐ കോടതിയിൽ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെ നടത്തുന്ന വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരും (നവംബർ 20 )     
أحدث أقدم