ഒരു കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളായി നാലുപേര്‍.



വയനാട്: വയനാട്ടില്‍ ഒരു കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തേക്ക് നാലുപേര്‍. ഇതിൽ മൂന്നു പേർ എൻ.ഡി.എയിലും ഒരാൾ എൽ.ഡി.എഫിലും ആണ്.

തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് ഒരു കുടുംബത്തിലെ നാല് പേര്‍ മത്സരിക്കാനൊരുങ്ങുന്നത്.

 അമ്മയും മകളും ഉള്‍പ്പെടെ 4 പേരാണ് ഒരു കുടുംബത്തില്‍ നിന്ന് ഇവിടെ മത്സരിക്കുന്നത്. നാല് പേരും എടത്തന കോളനിയില്‍ നിന്നുള്ളവരാണ്.

തവിഞ്ഞാല്‍ വാളാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മൂവരും രാവിലെ വോട്ട് തേടി ഒന്നിച്ചിറങ്ങും. എടത്തന കുറിച്യ തറവാട്ടിലെ ലീല ടീച്ചര്‍ പതിനെട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്, മകള്‍ മനീഷ 13-ാം വാര്‍ഡിലും ലീലയുടെ ചേട്ടന്റെ മകന്‍ വിഎ ചന്ദ്രന്‍ 17-ലെ സ്ഥാനാര്‍ത്ഥിയാണ്.

أحدث أقدم