ആലപ്പുഴ: ദേശീയപാതയിൽ ചേര്‍ത്തലയില്‍ വീണ്ടും അപകടം. ഒരു ജീവൻ പൊലിഞ്ഞു
ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) യാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജംഗ്ഷനു സമീപമായിരുന്നു അപകടം.
ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
മാരാരിക്കുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത് (20), ജിയോ (21) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചിയിലെ ആശുപത്രിയില്‍വച്ചാണ് വിഷ്ണുപ്രിയ മരിച്ചത്. ആലുവ മുപ്പത്തടം കാരോത്തുകുന്നില്‍ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ് വിഷ്ണുപ്രിയ.