ജനുവരി ഒന്നുമുതല്‍ വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം



തിരുവനന്തപുരം:പൊതുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗണ്‍സിലും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.


കേന്ദ്ര മോട്ടോര്‍ വാഹന നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന മോട്ടോര്‍ വാഹന നിയമത്തില്‍ ജിപിഎസ് നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്തെങ്കിലും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. സംസ്ഥാനത്ത് സ്‌കൂള്‍ ബസുകളിലും മറ്റും ജിപിഎസ് ഘടിപ്പിച്ചതായും ചരക്കുവാഹനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയും കൊവിഡ്–19 മൂലമുള്ള വരുമാനക്കുറവും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. 6,200 ബസുകള്‍ക്ക് ജിപിഎസ് വാങ്ങുന്നതിന് നടപടിയായതായും കെഎസ്ആര്‍ടിസി വിശദീകരിച്ചു.

أحدث أقدم