കെ ഫോൺ ഉടനെത്തും

കേരളത്തെ വിവരസാങ്കേതികവിദ്യയുടെ ഒരു ഹബാക്കി മാറ്റുക എന്ന വലിയ ലക്ഷ്യമാണ് കെ ഫോൺ പദ്ധതിക്കുള്ളത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകളിലൂടെ ഫൈബർ ഒപ്ടിക് കേബിൾ വലിച്ച് സംസ്ഥാനത്തൊട്ടാകെ ഒരു ഫൈബർ നെറ്റ് വർക്ക് ഒരുക്കുകയും സംസ്ഥാനത്തെ 30,000 ത്തിലധികം സർക്കാർ ഓഫീസുകളെ ഈ നെറ്റ് വർക്കിന്റെ ഭാഗമാക്കുകയുമാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ഇതോടൊപ്പം 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ബ്രോഡ്ബാന്റ്  കണക്ഷൻ ലഭ്യമാക്കുകയും ചെയ്യുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ പദ്ധതിയുടെ നിർമ്മാണം ടെണ്ടർ നടപടിക്രമങ്ങൾ പാലിച്ച് ഏൽപ്പിക്കുകയും നിർമ്മാണം നടന്നു വരുകയുമാണ്. 
വിവര സങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ലഭിക്കാൻ  മുഴുവൻ ജനങ്ങൾക്കും അവകാശമുണ്ട്. ഇന്റർനെറ്റ് സൗകര്യം മൗലീകാവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ആ അവകാശം സ്ഥാപിച്ചെടുക്കുന്നതിൽ പ്രധാനപ്പെട്ട പദ്ധതിയാണ് കെ ഫോൺ.
കെ ഫോൺ പദ്ധതി തകർക്കാനുള്ള വലിയ ശ്രമമുണ്ടാകുകയാണ്. 
ഇന്റർനെറ്റ് രംഗം കുത്തകയാക്കി വൻലാഭം കൊയ്തു കൊണ്ടിരിക്കുന്ന ചില വൻ കമ്പനികളുടെ വിടുപണിയാണ് കെ ഫോൺ തകർക്കാൻ ശ്രമിക്കുന്നവർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ എന്തു വില കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ വളർച്ചയുമൊക്കെ ലക്ഷ്യം വെക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും എന്നാണ്  സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

أحدث أقدم