ന്യൂദൽഹി: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ശൈത്യ കാല (ഡിസംബർ -ഫെബ്രുവരി ) താപനില പ്രവചന പ്രകാരം കേരളത്തിലെ പകൽ ചൂട് കുറയും.
ഇതിനു വിരുദ്ധമായി രാത്രി, പ്രാഭാത വേളകളിൽ നിലവിലെ തണുപ്പ് അനുഭവപ്പെടില്ല.
കേരളം, കർണാടക, തമിഴ്നാട് അടക്കമുള്ള തെക്കേ ഇന്ത്യയിലെ അടുത്ത 3 മാസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെയാണ്.
എന്നാൽ, വടക്കെ ഇന്ത്യയിൽ നേരെ വിപരീത സ്ഥിതിയാണ് പ്രവചിക്കുന്നത്. ഇവിടെ പകൽ താപനില സാധാരണയിലും കൂടും. രാത്രി, പ്രഭാത നേരങ്ങളിൽ കൂടുതൽ ശൈത്യം അനുഭവപ്പെടും. കുറഞ്ഞ താപനിലയും കൂടിയ താപനിലയും തമ്മിലുള്ള അന്തരം വർധിക്കും. കേരളത്തിൽ അന്തരം കുറയും.
ലാ നിന പ്രതിഭാസമാണ് ഇത്തരം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നത്.