സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രത്യേക ക്രമീകരണം ആയി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.
ആരോഗ്യ വകുപ്പിൽ നിന്നും അടക്കം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് രോഗികളുടെ വീടുകളിലെത്തി പ്രത്യേകം ചുമതലപ്പെടുത്തി ഉദ്യോഗസ്ഥന്മാർ ബാലറ്റിലൂടെ രഹസ്യ സ്വഭാവത്തിൽ വോട്ടുകൾ സ്വീകരിക്കും.
സാധാരണ വോട്ടർമാർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. കോവിഡ് രോഗികളെ സഹായിക്കാൻ വേണ്ടി പ്രത്യേകമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും ഇത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.