കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപകടത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന കുന്നൂല്‍ ഒതേനന്‍ മകന്‍ ഷാജി ആണ് മരിച്ചത്.
ബോര്‍ഡ് കെട്ടുന്നതിനിടെ ഷാജി തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജിയുടെ മരണത്തില്‍ ബിജെപി കണ്ണൂര്‍ ഘടകം അനുശോചിച്ചു. സംസ്‌കാരം വൈകീട്ട് 4 മണിക്ക് കുറ്റിയാട്ടൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും.