തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം കോവിഡ് വാക്സിൻ ഇന്ത്യയിൽ എത്തിയാൽ അത് അതിവേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ സൗകര്യം ഉണ്ടാവുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു