പ്രമേഹം ഉയർന്നു: എം.​സി.​ക​മ​റു​ദ്ദീ​ൻ ആ​ശു​പ​ത്രി​യി​ൽ



കാ​സ​ർ​ഗോ​ഡ്  ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​സി.​ക​മ​റു​ദ്ദീ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​മേ​ഹം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ക​മ​റു​ദ്ദീ​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ൽ​നി​ന്നാ​ണ് ക​മ​റു​ദ്ദീ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ൽ ഒ​രു എം​എ​ൽ​എ അ​റ​സ്റ്റി​ലാ​യ​ത്.

420 (വ​ഞ്ച​ന), 34 (ഗൂ​ഢാ​ലോ​ച​ന) എ​ന്നീ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് അ​റ​സ്റ്റ്. ച​ന്തേ​ര, കാ​സ​ര്‍​ഗോ​ഡ്, ബേ​ക്ക​ല്‍, പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 115 കേ​സു​ക​ളാ​ണ് എം​എ​ല്‍​എ​യ്ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തി​ട്ടു​ള്ള​ത്. ഈ ​കേ​സു​ക​ളി​ൽ നി​ക്ഷേ​പ​ക​രു​ടെ 13 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ഇ​തി​ൽ ച​ന്തേ​ര സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ​ത്തെ മൂ​ന്നു കേ​സു​ക​ളി​ലാ​ണ് ക​മ​റു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

2006-ൽ ​ച​ന്തേ​ര​യി​ലാ​ണ് ക​മ​റു​ദ്ദീ​ൻ ചെ​യ​ർ​മാ​നും കൂ​ട്ടു​പ്ര​തി ടി.​കെ.​പൂ​ക്കോ​യ ത​ങ്ങ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യി ഫാ​ഷ​ൻ ഗോ​ൾ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് 2008-ൽ ​ഒ​മ​ർ ഫാ​ഷ​ൻ ഗോ​ൾ​ഡ്, 2009-ൽ ​നു​ജൂം ഗോ​ൾ​ഡ്, 2012-ൽ ​ഫാ​ഷ​ൻ ഓ​ർ​ണ​മെ​ന്‍റ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. പൂ​ക്കോ​യ ത​ങ്ങ​ൾ ഇ​കെ വി​ഭാ​ഗം സു​ന്നി​ക​ളു​ടെ നേ​താ​വും ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗ​വു​മാ​ണ്. 

12 മു​ത​ൽ 14 ശ​ത​മാ​നം വ​രെ തു​ക പ്ര​തി​മാ​സം പ​ലി​ശ​യി​ന​ത്തി​ൽ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​വ​ർ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്. 800 ഓ​ളം പേ​രി​ൽ​നി​ന്നാ​യി 140 കോ​ടി​യോ​ളം രൂ​പ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. 2019 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​നും അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ​യാ​ണ് ത​ങ്ങ​ൾ ച​തി​ക്ക​പ്പെ​ട്ട വി​വ​രം നി​ക്ഷേ​പ​ക​ർ മ​ന​സി​ലാ​ക്കി​യ​ത്.

പ​ണം കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഈ​വ​ർ​ഷം ഓ​ഗ​സ്റ്റ് 27ന് ​ആ​ദ്യ പ​രാ​തി ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. 36 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു​പേ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് നി​ര​വ​ധി​പേ​ർ പ​രാ​തി​യു​മാ​യി എ​ത്തി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ലീ​ഗ് സം​സ്ഥാ​ന​നേ​തൃ​ത്വം മ​ധ്യ​സ്ഥ​നാ​യി ജി​ല്ലാ ട്ര​ഷ​റ​ർ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ നി​ക്ഷേ​പ​ക​രു​ടെ പ​ണ​മെ​ല്ലാം പ​ല​വ​ഴി​ക്ക് ചെ​ല​വാ​കു​ക​യും ജ്വ​ല്ല​റി​യു​ടെ ആ​സ്തി​ക​ൾ മ​റി​ച്ചു​വി​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ലീ​ഗ് നേ​തൃ​ത്വം ക​മ​റു​ദ്ദീ​നെ കൈ​യൊ​ഴി​ഞ്ഞു.

أحدث أقدم