ലോറി കിണറ്റിൽ വീണു



കോഴിക്കോട്:​  ക​ല്ലു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും ക്ലീ​ന​റും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.കോ​ഴി​ക്കോ​ട് മു​ക്കം പു​ൽ​പ്പ​റ​മ്പി​നു സ​മീ​പം ആണ് സംഭവം.

ചെ​റി​യ ക​യ​റ്റ​ത്തി​ൽ നി​ർത്തി ക​ല്ല് ഇ​റ​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം പി​ന്നി​ലോ​ട്ടു സ്വയം ഉ​രു​ണ്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും ഉ​ട​ൻ ത​ന്നെ പു​റ​ത്തേ​ക്ക് ചാ​ടി  രക്ഷപ്പെടുകയായിരുന്നു.

Previous Post Next Post