കോഴിക്കോട്: കല്ലുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു.കോഴിക്കോട് മുക്കം പുൽപ്പറമ്പിനു സമീപം ആണ് സംഭവം.
ചെറിയ കയറ്റത്തിൽ നിർത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നിലോട്ടു സ്വയം ഉരുണ്ടു നീങ്ങുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.