ഫാഷൻ ഗോൾഡ് എം.ഡി. പൂക്കോയ തങ്ങൾ ഒളിവിൽ; ലുക്ക്ഔട്ട് നോട്ടീസുമായി ക്രൈംബ്രാഞ്ച്




കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ ഒളിവിൽ. അദ്ദേഹത്തെ പിടികൂടുന്നതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ജൂവലറിയുടെ മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ, മകൻ എ.പി. ഹിഷാം, സ്ഥാപനത്തിന്റെ ജനറൽ മാനേജർ സൈനുൽ ആബീദ് എന്നിവർക്കെതിരേയാണ് ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രത്യേക അന്വേഷണസംഘം പൂക്കോയതങ്ങളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം ഒളിവിൽപോവുകയായിരുന്നു. നാലാം പ്രതിയായ ഹിഷാം രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്.
 ഞായറാഴ്ച ചന്തേര, കാസർകോട് സ്റ്റേഷനുകളിലായി രണ്ടുകേസുകൾകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസ് 117 ആയി.



أحدث أقدم