തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിഡല്ല പരിശോധനയാണ് നടന്നത് അതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് നടത്തിയത് അവരുടെ കടമ.ഇത് ആദ്യമായി അല്ല കെ എസ് എഫ് ഇയിൽ പരിശോധന .നടക്കുന്നത് .2019 ൽ 18 പരിശോധനകൾ നടന്നു നടന്നു .2020 ൽ 7 എണ്ണം നടന്നു .
കെ എസ് എഫ് ഇയുടെ കാര്യത്തിൽ ചില പോരായ്മകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന . വിവരങ്ങൾ ക്രോഡീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ തന്നെയാണ് മിന്നൽ പരിശോധനയ്ക്ക് നിർദേശം നൽകിയത് .സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയത്തിന്റെ പേരിൽ ആയിരുന്നു പരിശോധന .പരിശോധന കഴിഞ്ഞാൽ മേൽനടപടികൾക്കായി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുകയാണ് പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു .
ഇത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത ഇല്ല .തന്നെയും തോമസ് ഐസക്കിനെയും ആനത്തലവട്ടം ആനന്ദനേയും തമ്മിൽ തെറ്റിക്കാമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു .