വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്.
രാജ്യത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുമെന്നാണ് സൂചനകൾ. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രതിദിനം ഒരു ലക്ഷത്തിനു മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 140,985പേർക്ക് വൈറസ് ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,706,807 ആയി ഉയർന്നു.
1,371 പേർ കൂടി വൈറസ് ബാധയേത്തുടർന്ന മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണ സംഖ്യ 247,290 ആയി. 6,644,117 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.