കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സർവ്വ സന്നാഹവുമായിട്ടാണ് വിജിലന്‍സ് ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ പോലീസും ഉണ്ടായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് അവിടെയില്ലെന്ന കാര്യം വിജിലന്‍സിന് മനസ്സിലായത്.
ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹം ആശുപത്രിയിലാണെന്ന് വിജിലൻസ് സംഘത്തിെ ഭാര്യ അറിയിച്ചു. എന്നാൽ ഇതിൽ വിശ്വാസം വരാതെ സംഘം വീട്ടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ വിജിലന്‍സ് ഡിവൈഎസ്പിയുടെ പ്രതികരണത്തിൽ കൈവിട്ടുപ്പോയല്ലോ എന്ന ജാള്യത പ്രകടമായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിജിലന്‍സ് സംഘം നേരെ പോയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച ലേക്ക്ഷോര്‍ ആശുപത്രിയിലേക്കാണ്.അവിടെയെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് അറസ്റ്റുണ്ടാകുമെന്ന വിവരം വിജിലന്‍സിൽ നിന്ന് ഇന്നലെ തന്നെ ഇബ്രഹിംകുഞ്ഞിന് ചോര്‍ന്ന് കിട്ടിയതായാണ് വിവരം. ചൊവ്വാഴ്ച രാവിലെവരെ അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ ഉണ്ടായിരുന്നതായാണ് അറിയുന്നത്. പിന്നീട് ഉച്ചയോടെ അദ്ദേഹത്തിന് വിജിലന്‍സിന്റെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചെന്നാണ് വ്യക്തമാകുന്നത്.
ലേക്ക്ഷോര്‍ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഇബ്രാഹിം കുഞ്ഞ് അഡ്മിറ്റാകുന്നത്. ഇതിനിടെ മുന്‍കൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള നീക്കവും നടത്തിയിരുന്നു. തുടക്കം പാളിയെങ്കിലും ആശുപത്രിയിലെത്തി അറസ്റ്റ് കഴിഞ്ഞുവെന്നതിൽ വിജിലൻസിന് ഇനി ആശ്വസിക്കാം. പക്ഷെ, പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പ് ആയുധമാക്കുമെന്ന് ഉറപ്പാണ് . ലീഗിൻ്റെ രണ്ട് നേതാക്കളാണ് അസ്റ്റിലായിരിക്കുന്നത്.
അറസ്റ്റ് വിവരം ചോർന്നു? ആദ്യ നീക്കം പാളി; ആശുപത്രിയിലെത്തി വിജിലൻസ് ദൗത്യം പൂര്‍ത്തിയാക്കി
Guruji
0