കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്സ‌് വിഭാഗം ഹൈക്കോടതിയില്‍.
ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനെതിരെയാണ് ഓര്‍ത്തഡോക്സ‌് വിഭാഗം ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആഭ്യന്തര സെക്രട്ടറി കോടതിയില്‍ കള്ള സത്യവാങ്മൂലം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതില്‍ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പള്ളിതര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ സാവകാശം വേണമെന്ന് ടി കെ ജോസ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ള യാതൊരു ധാരണയും സര്‍ക്കാരുമായി ഉണ്ടാക്കിയിട്ടില്ലെന്നും ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.