കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി മരട് ലേക് ഷോർ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വിജിലൻസ് ജഡ്ജി ആശുപത്രിയിൽ നേരിട്ടെത്തിയാണ് റിമാൻഡ് ചെയ്തത്. ശാരീരിക സ്ഥിതി മോശമായതിനാൽ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും. വിജിലൻസിൻ്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്
മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തു
Guruji
0
Tags
Top Stories