കേരള ഗ്രാമീണ്‍ ബാങ്ക് വ്യക്തിഗത വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു




കൊച്ചി: കേരള ഗ്രാമീണ്‍ ബാങ്ക് 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വ്യക്തിഗത വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗ്രാമീണ്‍ ഈസി ലോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പ ശമ്ബളക്കാര്‍ക്കും ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും മറ്റുവരുമാനക്കാര്‍ക്കും ലഭ്യമായ ഈ പദ്ധതിയില്‍ ഭൂപണയത്തിന്‍മേല്‍ അഞ്ചു ലക്ഷം രൂപവരെ വായ്പ ലഭിക്കും. പ്രതിമാസ ഗഡു ഒരു ലക്ഷത്തിന് 1105 രൂപ എന്ന നിരക്കിലാണ്. ബാങ്കി​ന്‍െറ ഏതു ശാഖയിലും വായ്പ ലഭ്യമാണെന്ന് കേരള ഗ്രാമീണ്‍ ബാങ്കി​ന്‍െറ എറണാകുളം റീജനല്‍ മാനേജര്‍ കെ. ഹരീന്ദ്രന്‍ അറിയിച്ചു.
أحدث أقدم