കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്

കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്. 70.4 ശതമാനവും ഫലപ്രദമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വ്യക്തമാക്കി. 11,636 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ. പാർശ്വഫലങ്ങൾ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിൻ കുറഞ്ഞ വിലയിൽ വിപണിയിലെത്തും.




പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം വാക്‌സിൻ നൽകിയവരിൽ പകുതി ഡോസ് നൽകിയതിന് ശേഷം പിന്നീട് നൽകിയ സെക്കൻഡ് സ്റ്റാൻഡേർഡ് ഫുൾ ഡോസിൽ വാക്‌സിൻ 90 ശതമാനവും വിജയം കൈവരിച്ചതായി ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വാക്‌സിൻ സംഘത്തിലെ അംഗമായ മോൻസി മാത്യു ഒരു പ്രമുഖ ന്യൂസിനോട്  പറഞ്ഞു.
പരീക്ഷണഫലത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല സന്തോഷം പ്രകടിപ്പിച്ചു. ബ്രിട്ടനിലും ബ്രസീലിലുമുള്ള ഇരുപതിനായിരം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഓക്‌സ്‌ഫോർഡ് സർവകലാശാല പുറത്തുവിട്ടത്.

أحدث أقدم