ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു അപകടം ഉണ്ടായത്.
അന്തരീക്ഷത്തില്‍ തണുത്തകാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടുപോയ അമലിനെ രക്ഷിക്കാന്‍ പോകവെ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
പതിനാല് വര്‍ഷമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍ടിഎ) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു മരിച്ച ഇസ്മായില്‍. നഫീസയാണ് ഭാര്യ, അമാന, ആലിയ എന്നിവരാണ് മറ്റ് മക്കള്‍. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആര്‍ടിഎ), കാമില എന്നിവരാണ് സഹോദരങ്ങള്‍. .