കോട്ടയം ഈരയിൽകടവിൽ വാഹനാപകടം ; പുതുപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു.

കോട്ടയം: ഈരയിൽകടവിൽ അമിതവേഗത്തിൽ വന്ന ബൈക്ക് കാറിലിടിച്ച്  പുതുപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. പുതുപ്പള്ളി ഗോകുലം വീട്ടിൽ ഗോകുൽ(20) ആണ് മരിച്ചത്. ഈരയിൽകടവിൽ നിന്നും മുപ്പായിപ്പാടം ഭാഗത്തേക്ക് പോകുന്ന നാലും കൂട്ടുന്ന റോഡിൽ വെച്ച്  ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം. ആഡംബര ബൈക്ക് മണിപ്പുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ  ഈരയിൽകടവിലേക്ക്  പോകുകയായിരുന്നു. ഈ സമയത്ത് കാർ കോടിമതയിൽ നിന്നും മുപ്പായിപ്പാടം ഭാഗത്തേക്കു പോകുകയായിരുന്നു.
أحدث أقدم