കൈനകരി രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു




ആലപ്പുഴ:കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി കെ.എ. പ്രമോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്‍റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് കെ.എ. പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടത്.


أحدث أقدم