കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി പടുത കുളത്തിൽ വീണു മരിച്ചു.


ഇരട്ടയാർ: കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി പടുത കുളത്തിൽ വീണു മരിച്ചു. ഇരട്ടയാർ- ചെന്നാകുന്നേൽ അനൂപ്- സോണിയ ദമ്പതികളുടെ മകൾ അലീന ആണ് ഞായറാഴ്ച പടുത കുളത്തിൽ വീണു മരിച്ചത്. 
സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ  കുട്ടിയെ കാണാതാവുകയായിരുന്നു  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിലെ കൃഷിയിടത്ത് നിർമിച്ച പടുത കുളത്തിലാണ് കുട്ടി വീണത്. കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൽബിൻ, അലക്സി എന്നിവരാണ് അലീനയുടെ സഹോദരങ്ങൾ

أحدث أقدم