ബിഹാര്‍: വോട്ടണ്ണൽ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോൾ തെരഞ്ഞെടുപ്പ് ്കമ്മീഷൻ നൽകുന്ന കണക്ക് അനുസരിച്ച് ഇടത് പാര്‍ട്ടികൾക്കാതെ 19 ഇടത്ത് ലീഡ് . 19 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ 14 ഇടത്താണ് ലീഡ് നിലനിര്‍ത്തുന്നത്. സിപിഎം രണ്ട് സീറ്റിലും സിപിഎ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. സിപിഎം 4, സിപിഐ 6, സിപിഐഎംഎൽ 19, ആകെ 29 മണ്ഡലങ്ങളിലാണ് ഇടത് പാര്‍ട്ടികൾ ഇത്തവണ മത്സരിക്കുന്നത്
വലിയ നഷ്ട കണക്കുകളിലേക്് കോൺഗ്രസ് കൂപ്പുകുത്തുമ്പോൾ ഇടത് പാര്‍ട്ടികൾ മെച്ചപ്പെട്ട ഫലം ബിഹാറിൽ ഉണ്ടാക്കുന്നു എന്ന സൂചനയാണ് ഈ ഘട്ടത്തിൽ പുറത്ത് വരുന്നത്. 19 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ ലീഡ് 13 സീറ്റിൽ ലീഡ് ചെയ്യുകയാണ്. ആറിടത്ത് മാത്രമാണ് പിന്നിൽ നിൽക്കുന്നത്. പ്രധാന സ്ഥാനാര്ത്ഥികളെല്ലാം ലീഡ് നിലനിര്‍ത്തുകയാണ് . മൂന്ന് സിറ്റിംഗ് സീറ്റുകളാണ് സിപിഐഎംഎല്ലിന് ബിഹാറിൽ ഉണ്ടായിരുന്നത് .ഈ മൂന്നിടത്തും സിപിഎഎംഎൽ സ്ഥാനാര്‍ത്ഥികൾ ലീഡ് നിലനിര്‍ത്തുന്നുണ്ട്