വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തിരുവനന്തപുരത്ത് വിതുരയിലാണ് സംഭവം.
വിതുര പട്ടംകുഴിച്ചപ്പാറയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടുടമസ്ഥന് താജുദീന് ഒളിവിലാണ്.
ഇയാളുടെ സുഹൃത്ത് മാധവന്റെ മൃതദേഹമാണിതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
മാധവനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.