എക്സ്ക്ലൂസീവ് .... പാമ്പാടി - കങ്ങഴയിലെ കുര്യാക്കോസിൻ്റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ


പാമ്പാടി:  കങ്ങഴ പന്തനാലിൽ കുര്യാക്കോസ് (സന്തോഷ് 48) ൻ്റെ മരണം കൊലപാതകം. സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പോലീസ് പറയുന്നതിങ്ങനെ:- കുര്യാക്കോസിൻ്റെ വീടിനു സമീപത്തുള്ള വാടക വീട്ടിൽ 18ന് വെളുപ്പിന് അപസ്മാരം വന്ന നിലയിൽ ഡ്യൂട്ടിക്കു പോയ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുര്യാക്കോസിനെ കാണുകയായിരുന്നു. തുടർന്ന്,  അയൽവാസികളും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചങ്കിലും കുര്യാക്കോസ് മരിച്ചിരുന്നു. 



കോവിഡ് ടെസ്റ്റും പോസ്റ്റുമോർട്ടവും നടത്തി 20 ന് മൃതദേഹം സംസ്കരിച്ചു. പോസ്റ്റുമോർട്ടം പ്രാധമിക റിപ്പോർട്ടിൽ മർദ്ദനമേറ്റതായി കണ്ടെത്തി. 
തുടർന്നു പാമ്പാടി സി.ഐ. യു. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വാടക വീട്ടിൽ സുഹൃത്തുക്കളുമൊത്ത് കുര്യാക്കോസ് മദ്യപിക്കുന്നത് പതിവായിരുന്നു. അന്നും കൂട്ടുകാരുമൊത്ത് മദ്യപിച്ചു, പല സുഹൃത്തുക്കളും പൊകുകയും ചെയ്തു. അയൽവാസിയും സുഹൃത്തുമായ ചീനിക്കാലായിൽ പി.കെ.ജോസഫ് (ജോജി 56) ആണ് ശേഷിച്ചത്. ജോജിയുടെ ഭാര്യയെ കുര്യാക്കോസ് കളിയാക്കിയ  സംഭവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും കുര്യാക്കോസിൻ്റെ കൊലപാതകത്തിൽ എത്തുകയുമായിരുന്നു.
മരണ വിവരമറിഞ്ഞിട്ടും സുഹൃത്തുക്കൾ ആരും എത്താതിരുന്നതും ദൂരൂഹതയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.
അറസ്റ്റു ചെയ്ത ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
സംസ്ഥാന തലത്തിൽ മികവിൻ്റെ അംഗീകാരം നേടിയ പാമ്പാടി പോലീസിൻ്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടിയാണ് വന്നു ചേർന്നിരിക്കുന്നത്.
أحدث أقدم