തിരുവനന്തപുരം: മലയിന്‍കീഴിന് സമീപം തുടുപ്പോട്ടുകോണത്ത് പതിനാറുകാരിയെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനിൽക്കുന്നതായി ആരോപിച്ച് പിതാവിന്റെ പരാതി .
വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം .തുടുപ്പോട്ടുകോണത്ത് ഹരീന്ദ്രനാഥ് – ജയന്തി ദമ്പതികളുടെ മകളായ ആരതി(16)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് പിതാവ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് ആരതിയെ വീടിനുള്ളില്‍ തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഹരീന്ദ്രനാഥ് പറയുന്നത് .ഹരീന്ദ്രനാഥ് ഫോര്‍ഡ് ഷോറൂമിലെ ഡ്രൈവറാണ്. മാതാവ് ജയന്തി വെള്ളയമ്പലത്തുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച പതിവു പോലെ ഇരുവരും ജോലിക്ക് പോയി. ആരതി വീട്ടില്‍ തനിച്ചായിരുന്നു സഭാവസമയത്ത് .
മൃതദേഹം അടുക്കളയില്‍ നിലത്ത് കിടക്കുകയായിരുന്നു. തല മുതല്‍ കാല്‍മുട്ടുവരെ തീ പിടിച്ചിട്ടുണ്ട്. എന്നാല്‍ അടുക്കളയില്‍ മറ്റൊരു ഭാഗത്തും തീ പിടിക്കുകയോ തറയില്‍ മറ്റ് പാടുകളോ കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുകയാണെങ്കില്‍ തീ പിടിയ്ക്കുമ്പോള്‍ വെപ്രാളപ്പെട്ട് ഓടി നടക്കുകയോ എവിടെയെങ്കിലും പിടിക്കുകയോ ചെയ്യും. എന്നാല്‍ അത്തരത്തിലുള്ള ഒരു പാടുകളും അടുക്കളയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ തലയില്‍ മുറിവ് പറ്റിയിട്ടുമുണ്ട്. അടുക്കളഭാഗത്തെ വാതില്‍ തുറന്ന് കിടക്കുകയുമായിരുന്നു. ഇതൊക്കെയാണ് ആരതിയുടെ മരണം ആത്മഹത്യ അല്ല എന്നാരോപിച്ച് പിതാവ് പരാതി നല്‍കാന്‍ കാരണം.