കെഎസ്എഫ്ഇ റെയ്‌ഡിൽ സിപിഐക്കും അതൃപ്തി.





കെഎസ്എഫ്ഇ റെയ്‌ഡിൽ സിപിഐക്കും കടുത്ത അതൃപ്തി. സർക്കാരിനെതിരായ വിവാദങ്ങൾക്ക് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിൻ്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സിപിഐ പറയുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോടെ എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു.

വിജിലൻസ് പരിശോധനയിൽ മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തരവകുപ്പിനെതിരെ സിപിഎമ്മിൽ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. വിജിലൻസ് പരിശോധനാ വിവാദത്തിൽ സിപിഎമ്മിലെ വിയോജിപ്പ് മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തിനും തിരിച്ചടിയാകുകയാണ്.

أحدث أقدم