ക്വിഫ് ബി : മുഖ്യമന്ത്രിയും കുടുങ്ങും :പി സി തോമസ്.






കോട്ടയം: സംസ്ഥാന ധനമന്ത്രി മാത്രമല്ല , മുഖ്യമന്ത്രിയും കിഫ്ബി സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ടു  കുടുങ്ങുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ്.

സി.എ.ജി. റിപ്പോർട്ടു പുറത്തു  വരുത്തിയതിൽ ധനമന്ത്രി  ഭാരതീയ ജനങ്ങളോടും കേരളനിയമസഭയോടും വലിയ  തെറ്റു തന്നെയാണ് ചെയ്തത്.അതിനദ്ദേഹം  മറുപടി പറയേണ്ടി വരുമെന്ന് മാത്രമല്ല, താമസിയാതെ മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവരും എന്നതിന് സംശയമില്ല. കൂടാതെ മറ്റു ശിക്ഷയ്ക്കും അർഹനാകും.

ഈ കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നും വിവരങ്ങൾ പുറത്തുവന്നതിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നും  പല കാരണങ്ങൾകൊണ്ട് പുറത്തു വന്നിരിക്കുകയാണ് .സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള  മറ്റു പല കുറ്റങ്ങൾക്കും ഉത്തരം പറയാൻ ബുദ്ധിമുട്ടുന്ന  മുഖ്യമന്ത്രി ഒരു കാരണവശാലും പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. അദ്ദേഹം താമസിയാതെ കൊടിയേരി ബാലകൃഷ്ണന്റെ രീതിയിൽ  തന്നെ  'പ്രത്യേകമായ' ചില കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രിസ്ഥാനം ഒഴിയാനാണു  സാധ്യത... തോമസ് പറഞ്ഞു.

أحدث أقدم