കസ്‌റ്റംസില്‍ സി പി എം ഫ്രാക്ഷൻ : കെ.സുരേന്ദ്രൻ




ഇടുക്കി: സ്വര്‍ണക്കടത്തില്‍ കസ്റ്റംസിനും പങ്കെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ രവീന്ദ്രന്റെ ബന്ധുക്കളാണ്. കസ്‌റ്റംസില്‍ സി പി എം ഫ്രാക്ഷനുണ്ട്. കിഫ്‌ബിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശിവശങ്കറിന്റേയും രവീന്ദ്രന്റേയും പങ്കുകള്‍ കൂടുതല്‍ തെളിയുകയാണ്. തോമസ് ഐസ‌ക്ക് കിഫ്‌ബിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പറയുമ്ബോഴും കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കമ്ബനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രവീന്ദ്രന്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ അദ്ദേഹത്തിന്റേത് തന്നെയാണോ ബിനാമി വസ്‌തുക്കളാണോയെന്ന് വ്യക്തമാക്കണം. ഒരു സാധാരണക്കാരനായ രവീന്ദ്രന്‍ പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും നടത്തിയ ശതകോടി കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.ഇ ഡി റെയ്‌‌ഡ് നടത്തിയ പല സ്ഥാപനങ്ങളും രവീന്ദ്രന്‍ പണം മുടക്കി നടത്തുന്നവയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.



أحدث أقدم