മൂന്ന് വയസുകാരൻ്റെ മരണം; ചികിത്സാ പിഴവെന്ന് ആരോപണം





മൂന്ന് വയസുകാരൻ കോട്ടയം മെഡിക്കൽ കോളേജിൽ  മരിച്ചു.
ചികിത്സാ പിഴവെന്ന് ആരോപിച്ച് മാതാപിതാക്കൾ മാരാരിക്കുളം പൊലിസിൽ പരാതി നൽകി.

കടുത്ത പനി ബാധിച്ച് കോട്ടയത്തെ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയാണ് മരിച്ചത്..

മാരാരിക്കുളം എസ്.എൽ.പുരം പുത്തൻകുളങ്ങര സുരേഷിൻ്റെ മകൻ അർണവ്​ (3) ആണ്​ മരിച്ചത്. 

 

ബുധനാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്.ആദ്യം കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രാഥമിക ചികിത്സയും, പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ വെറ്റിലേറ്ററിലും പ്രവേശിപ്പിച്ചു. എങ്കിലും വ്യാഴാഴ്ച്ച പുലർച്ചെ കുട്ടി മരിച്ചു.

ഇതിനിടെ കൃത്യമല്ലാത്ത  കുത്തിവയ്പ്പ് മൂലമാണ് കുട്ടി മരിച്ചത് എന്നാരോപിച്ച് മാതാപിതാക്കൾ നഴ്സ് അടക്കമുള്ളവരോട് ബഹളം കൂട്ടി പ്രതിഷേധമുയർത്തുകയും ചെയ്തു.
ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നഴ്സും ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.

കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മാർട്ടം വിവരം.
أحدث أقدم