കൊച്ചി: അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസങ്ങളെയും നിരന്തരം അവഹേളിക്കുന്ന രഹ്ന ഫാത്തിമക്ക് സോഷ്യൽ മീഡിയയിൽ സമ്പൂർണ്ണ വിലക്ക്.
ശബരിമല ക്ഷേത്രത്തെയും അയ്യപ്പ ഭക്തരെയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രഹ്ന ഫാത്തിമക്കെതിരെ അഡ്വ.കൃഷ്ണരാജ് മുഖാന്തിരം ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണ മേനോൻ കൊടുത്ത കേസിൽ ഹൈക്കോടതിയാണ് മുൻപ് നൽകിയ ജാമ്യത്തിലെ വ്യവസ്ഥകളിൽ സുപ്രധാന തിരുത്തൽ നടത്തിയത് .
അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം. പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം ഹാജരാകണം.
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്യാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു.
രാധാകൃഷ്ണ മേനോൻ്റെ പരാതിയിൽ പത്തനംതിട്ട പോലീസ് റജിസ്റ്റർ ചെയ്ത Crim 2405/2018 കേസിന്റെ ട്രയൽ പൂർത്തിയാവുന്നതുവരെ രഹ്ന ഫാത്തിമക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.