അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ചനിലയില്‍.




കൊച്ചി: അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ചനിലയില്‍. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെ(28) യാണ് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുഹൃത്ത് പുത്തന്‍മലയില്‍ അശോകിന്റെ വീട്ടിലാണ് സംഭവം. തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് നല്‍കിയ മൊഴി.

കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ഒരേ കോളജില്‍ പഠിച്ചിരുന്ന ഇരുവരും 4 വര്‍ഷം മുന്‍പു വരെ ഒന്നിച്ച് ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. ഡിസംബറില്‍ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം.

പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി . മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

أحدث أقدم