വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.




ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മുരിക്കാശ്ശേരി പാട്ടത്തില്‍ സജോമോന്‍ സാബു (20), മുരിക്കാശ്ശേരി ഇഞ്ച്‌നാട് സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.

ഏഴ് പേര് അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവല്‍ അരുവി സന്ദര്‍ശിക്കുവാന്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാനിറങ്ങിയ സജോമോനെയും സോണിയേയും കാണാതാകുകയായിരുന്നു. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

أحدث أقدم