കർഷകർക്ക് പ്രതീക്ഷ നൽകുന്നവിധം റബർ വില ഇന്നലെ ആറു വർഷത്തെ മികച്ച നിലയിലേക്ക് ഉയർന്നു.
ആർഎസ്എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാർക്കറ്റിൽ 163 രൂപ ലഭിച്ചു.
ഇതിനു മുമ്പ് 2014 ജനുവരി ഒന്നിനാണ് റബറിനു മികച്ച വില രേഖപ്പെടുത്തിയത്.
163.50 രൂപ.
ബാങ്കോക്ക് വിപണിയിൽ റബർ വില 179 രൂപയിലെത്തി. വരും ദിവസങ്ങളിൽ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ 8 വർഷമായി കേരളത്തിലെ റബർ ഉൽപാദനം ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ റബർ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാണ് സാധ്യത.
റബർ വിലയിലെ സർവകാല റെക്കോർഡ് - 243 രൂപ
2011 ഏപ്രിൽ 5 ( കോട്ടയം).
കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ വില
91 രൂപ (2016 ഫെബ്രുവരി 8).