പിണറായി വിജയൻ ജനാധിപത്യത്തെ വെല്ലുവിളിക്കരുത് : താക്കീതുമായി യുവമോർച്ച ജില്ലാ പ്രസിഡണ്ട് സോബിൻലാൽ.


കോട്ടയം : കേരള ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും ഡോളര്‍ കൈമാറ്റവും ഉള്‍പ്പെടെയുള്ളത് നടക്കുന്നത്  മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. കൊള്ളത്തലവനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രാജിവയ്‌ക്കേണ്ടത്. പാർട്ടി സെക്രട്ടറിയെ ബലിയാടാക്കി മുഖം മിനുക്കാമെന്നൊന്നും ആരും കരുതണ്ട. പാർട്ടി സെക്രട്ടറിയുടെ മകന്റെ കൂടുതൽ അധോലോക ബന്ധങ്ങൾ ഉടൻ വെളിച്ചത്തു വരും. 

മയക്കുമരുന്ന് - കള്ളപ്പണ കേസില്‍ ബിനീഷ് കൊടിയേരി കുടുങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടുമെന്ന് മനസിലായി നിക്കക്കള്ളിയില്ലാതെയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി രാജിവെച്ചത്. അതുകൊണ്ടൊന്നും സിപിഎമ്മും എല്‍ഡിഎഫും രക്ഷപ്പെടില്ല. സിപിഎം ഉന്നത നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ യുവമോർച്ച ചൂണ്ടിക്കാട്ടിയതാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും അഡീഷണല്‍ സെക്രട്ടറിയെ ഇ.ഡി വിളിപ്പിച്ചിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും. എൽഡിഎഫ് തകർന്നടിയുമെന്നും സോബിൻലാൽ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി രാജിവെച്ച് ഒരു മാതൃകയാണ് ജനാധിപത്യ കേരളത്തിന് കാട്ടേണ്ടത്. ഇനിയുമതു ചെയ്തില്ലെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ അപമാനം സഹിച്ചുകൊണ്ട് പുറത്തുപോകേണ്ട അവസ്ഥ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ഉണ്ടാകും.
أحدث أقدم