'
കോഴിക്കോട്: സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപിയിലേക്ക് വന്നത്. സ്ഥാന മോഹി ആയിരുന്നെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കുമായിരുന്നില്ല. നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്, വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
മിസോറാം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.