കോട്ടയം എൽ ഡി എഫിൽ ധാരണ; സി.പി.എമ്മിനും കേരള കോൺഗ്രസിനും 9 വീതം സീറ്റ്
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
ആകെ 22 സീറ്റുകളിൽ ഒൻപത് വീതം സീറ്റുകളിൽ സിപിഎമ്മും കേരള കോൺഗ്രസും മത്സരിക്കും. സിപിഐക്ക് നാല് സീറ്റ് ലഭിച്ചു. പന്ത്രണ്ട് സീറ്റുകളാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. കൂടുതൽ സീറ്റുകൾ വിട്ടു നൽകാൻ സിപിഐ വിസമ്മതിച്ചതോടെ തർക്കത്തിലായ സീറ്റ് വിഭജനം എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായത്. പാലാ നഗരസഭയിലുൾപ്പെടെ സീറ്റ് വിഭജനം നാളെ പൂർത്തിയാക്കും.