ചെന്നൈ: സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും തമിഴ്നാട് സർക്കാർ പിന്മാറി. നവംബർ 16ന് സ്കൂളുകൾ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തീരുമാനം മാറ്റിയെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർക്കാർ അറിയിച്ചു.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരോടും രക്ഷിതാക്കളോടും സർക്കാർ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പേരും അനുകൂല പ്രതികരണമല്ല നൽകിയത്. ഇതേതുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്.
അതേസമയം, പിഎച്ച്ഡി, അവസാന വർഷ പിജി വിദ്യാർഥികൾക്ക് ഡിസംബർ രണ്ട് മുതൽ ക്ലാസുകൾ ആരംഭിക്കും. ഈ വിദ്യാർഥികൾക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്കുളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം നവംബർ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് വിദ്യഭ്യാസമന്ത്രി അറിയിച്ചു.