സ്കൂ​ളു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പി​ന്മാ​റി


ചെ​ന്നൈ: സ്കൂ​ളു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പി​ന്മാ​റി. ന​വം​ബ​ർ 16ന് ​സ്കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തീ​രു​മാ​നം മാ​റ്റി​യെ​ന്നും പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​രോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. ഭൂ​രി​ഭാ​ഗം പേ​രും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മ​ല്ല ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​റ്റി​യ​ത്.


അ​തേ​സ​മ​യം, പി​എ​ച്ച്ഡി, അ​വ​സാ​ന വ​ർ​ഷ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി ഹോ​സ്റ്റ​ലു​ക​ളും തു​റ​ക്കും. സ്കു​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം ന​വം​ബ​ർ 16ന് ​മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് വി​ദ്യ​ഭ്യാ​സ​മ​ന്ത്രി അ​റി​യി​ച്ചു.

أحدث أقدم